ആകാശവിസ്മയക്കാഴ്ചകളൊരുക്കി ബഹ്‌റൈന്‍; അന്താരാഷ്ട്ര എയര്‍ ഷോയ്ക്ക് ഇന്ന് തുടക്കം

New Update

publive-image

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ ഇന്ന് ആരംഭിക്കും. നവംബര്‍ 11 വരെയാണ് പരിപാടി നടത്തുന്നത്. സാഖിര്‍ എയര്‍ബേസില്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തരായ കമ്പനികളും വിമാനങ്ങളും ഷോയുടെ ഭാഗമാകും. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആണ് ഷോയുടെ രക്ഷാധികാരി. ഗതാഗത, ടെലികോം മന്ത്രാലയങ്ങളുടെയും, ബഹ്‌റൈന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് എയര്‍ഷോ നടത്തുന്നത്.

Advertisment

publive-image

യുഎഇയിലെ ഫുർസാൻ ഗ്രൂപ്പ്, സൗദി ഈഗിള്‍ ഗ്രൂപ്പ്, പാക് വ്യോമസേനയുടെ വിമാനങ്ങള്‍, ഗ്ലോബല്‍ സ്റ്റാര്‍ ഗ്രൂപ്പ് വിമാനങ്ങള്‍ തുടങ്ങിയവ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 14,000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് നടക്കുന്ന ഷോയില്‍ 150-ഓളം സിവില്‍, സൈനിക വിമാനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുക്കും. വിവിധ ടീമുകളുടെ പരിശീലനങ്ങള്‍ സജീവമായി നടന്നിരുന്നു.

publive-image

എയര്‍ഷോയോട് അനുബന്ധിച്ച് കലാപരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈന് പുറമെ, അഞ്ച് രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാകും. കുടുംബങ്ങളുമായെത്തി എയര്‍ഷോ ആസ്വദിക്കുന്നതിന് ഫാമിലി ഏരിയ ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാമിലി ഏരിയ സോണ്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും. വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നതിനൊപ്പം, ഹെറിറ്റേജ് വില്ലേജ്, ലൈവ് സംഗീത പരിപാടി, ഫുഡ് ഫെസ്റ്റിവല്‍, റൈഡുകള്‍ തുടങ്ങിയവയെല്ലാം ഫാമിലി ഏരിയയില്‍ ഒരുക്കിയിട്ടുണ്ട്.

Advertisment