New Update
/sathyam/media/post_attachments/Jw5XbFD90rDGI15iA1yD.jpg)
ബുസൈതീന്‍: ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം അംഗമായിരുന്ന സുനിൽ ജോർജിന്റെ ഓർമ്മയ്ക്കായി നടത്തിവരുന്ന 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' നവംബർ 11 ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുസൈതീനിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാകും മത്സരങ്ങൾ സംഘടിപ്പിക്കുക. രണ്ട് വർഷം മുമ്പ് ആകസ്മികമായി മരണപ്പെട്ട സുനിലിന്റെ ഓർമയ്ക്കായി നടത്തുന്ന രണ്ടാമത് ടൂർണമെന്റാണ് നവംബറിൽ നടക്കുക. ഈ വർഷം 48 ടീമുകൾ പങ്കെടുക്കുമെന്നും സംഘാടകരായ ബ്രോസ് ആൻഡ് ബഡ്ഡീസ് ഭാരവാഹികൾ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us