അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ ഒരുക്കി ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോ പുരോഗമിക്കുന്നു

New Update

publive-image

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ പുരോഗമിക്കുന്നു. നവംബര്‍ 11 വരെയാണ് പരിപാടി നടത്തുന്നത്. സാഖിര്‍ എയര്‍ബേസില്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തരായ കമ്പനികളും വിമാനങ്ങളും ഷോയുടെ ഭാഗമാകുന്നുണ്ട്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആണ് ഷോയുടെ രക്ഷാധികാരി. ഗതാഗത, ടെലികോം മന്ത്രാലയങ്ങളുടെയും, ബഹ്‌റൈന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് എയര്‍ഷോ നടത്തുന്നത്.

Advertisment

യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രകടനം കാണികള്‍ക്ക് അവിസ്മരണീയ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. 14,000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് നടക്കുന്ന ഷോയില്‍ വ്യോമയാന രംഗത്തെ 120 ഓളം കമ്പനികളും പങ്കെടുക്കുന്നുണ്ട്. മേഖലയിലെ വ്യോമയാന രംഗത്തെ പ്രമുഖ കമ്പനികളെ പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നു.

രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാറുള്ള പ്രദർശനം അവസാനമായി 2018ലാണ് നടന്നത്. യുഎഇയിലെ ഫുർസാൻ ഗ്രൂപ്പ്, സൗദി ഈഗിള്‍ ഗ്രൂപ്പ്, പാക് വ്യോമസേനയുടെ വിമാനങ്ങള്‍, ഗ്ലോബല്‍ സ്റ്റാര്‍ ഗ്രൂപ്പ് വിമാനങ്ങള്‍ തുടങ്ങിയവ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. എയര്‍ഷോയോട് അനുബന്ധിച്ച് കലാപരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈന് പുറമെ, അഞ്ച് രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാകും. കുടുംബങ്ങളുമായെത്തി എയര്‍ഷോ ആസ്വദിക്കുന്നതിന് ഫാമിലി ഏരിയ ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment