ദിലീപ് ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ സാന്ത്വന സ്പർശം അഞ്ചാം വർഷത്തിനു തുടക്കം കുറിച്ചു

New Update

publive-image

മനാമ : ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചു വർഷാവർഷം ബഹ്‌റൈൻ ചാപ്റ്റർ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള അന്നദാനം നടത്തി. മുൻ വര്‍ഷങ്ങളിലെ പോലെ തന്നെ ബഹ്‌റൈനിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ റോഡരികുകളിൽ ക്ലീനിങ് ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് നൽകി.

Advertisment

publive-image

സാന്ത്വനസ്പർശം അഞ്ചാം വർഷത്തോടനുബന്ധിച്ചു 6 മാസം നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പും, ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ ആശുപത്രികളുമായി ചേർന്നുകൊണ്ട് മെഡിക്കൽ ക്യാമ്പുകളും, നാട്ടിൽ നിന്ന് തിരഞ്ഞടുത്ത കുടുംബങ്ങൾക്കു ഓണം , വിഷു, ഈദ്, ക്രിസ്മസ്‌ കിറ്റുകളും സ്വാന്ത്വന സ്പർശം അഞ്ചാം വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈനിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്നദാനത്തിനു ഭാരവാഹികളായ സാദത്ത്‌ കരിപ്പാക്കുളം, ഷമീർ കാട്ടൂർ സ്റ്റെഫി , പ്രശോബ് കാട്ടൂർ, അനീഷ് തിരുവനന്തപുരം, ദിദിൻ ദാസ്, സുബിത്ത്‌ കോണത്തുക്കുന്ന്, ഷംസീർ വടകര, രാജീവ് മട്ടന്നൂർ, രജീഷ് റാംസൺ, ഷിനോജ് കണ്ണൂർ, ആൽബിൻ, ഹുസൈൻ മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി .

Advertisment