ഒഐസിസി യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: കെ. മുരളീധരൻ എം. പി

New Update

publive-image

മനാമ : കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലേക്ക് ഉള്ള എല്ലാ  വാതിലുകളും അടഞ്ഞപ്പോൾ ചാർട്ടേഡ് ഫ്ളൈറ്റുകൾ ക്രമീകരിച്ചു എത്രയോ പ്രവാസികളെ നാട്ടിലേക്ക് അയക്കുവാൻ നേതൃത്വം നൽകിയ ഒഐസിസി യും കെ എം സി സി യുടെയും പ്രവർത്തങ്ങൾ അഭിനന്ദനാർഹമാണെന്ന് കെ. മുരളീധരൻ എം പി അഭിപ്രായപെട്ടു.

Advertisment

ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നൽകിയ സ്വീകരണയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റർ പദയാത്ര ആറു സംസ്ഥാനങ്ങളിലെ പദയാത്ര പൂർത്തിയായുവാൻ പോകുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ പോലെ, നമ്മുടെ ഉത്തരവാദിത്തമാണ് അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതു സീറ്റുകളും വിജയിക്കുക എന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നാൾ നേരിട്ട കാലാവസ്ഥ അല്ല ഇപ്പോൾ. വജ്പെയിയുടെയും അദ്വാനി യുടെയും കാലത്ത് കുറച്ചു മയം ഉണ്ടായിരുന്നു. ഇപ്പോൾ എന്തു വൃത്തികേടും കാണിക്കുന്ന അവസ്ഥയിലേക്ക് മോദിയും, അമിത്ഷായുടെയും നേതൃത്വത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. 1953ൽ ടാറ്റായിൽ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യ അവർക്ക് തന്നെ തിരിച്ചു നൽകി സ്വന്തമായി എയർലൈൻസ് ഇല്ലാത്ത രാജ്യമായി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം അദാനിക്ക് വിൽക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങൾ എല്ലാം വില്പനക്ക് വച്ചിരിക്കുന്നു. കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ നമ്മൾ രക്ഷപെട്ടു നില്കുന്നു.

സംസ്ഥാന ഭരണം എല്ലാ വകുപ്പുകളും കുത്തഴിഞ്ഞ അവസ്ഥയിൽ ആണ്. പൗരത്വ ബില്ലിന് അനുകൂലമായി നിലപാട് എടുത്ത ഗവർണറെ നയപ്രഖ്യാപന പ്രസംഗം നടത്താൻ അനുവദിക്കില്ല എന്ന യൂ ഡി എഫ് നിലപാടിനെ ഗവണ്മെന്റും, ഗവർണറും ഒന്നിച്ചാണ് നേരിട്ടത്. ഇപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ രണ്ടു കൂട്ടരും ഒരുപോലെ പ്രതികൾ ആണെന്നും കെ. മുരളീധരൻ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസിസ്സ് മാസ്റ്റർ,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം,ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി ,ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ എം സി സി സെക്രട്ടറി കെ. പി. മുസ്തഫ, കെ. സി. ഷമീം, കെ എം സി സി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്‌ കാസിം എന്നിവർ പ്രസംഗിച്ചു.

ഒഐസിസി നേതാകളായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, മനു മാത്യു,ജോയ് എം ഡി, ഷാജി പൊഴിയൂർ, നസീം തൊടിയൂർ, ജി ശങ്കരപിള്ള, ഷിബു എബ്രഹാം, എബ്രഹാം സാമൂവൽ, ജെസ്റ്റിൻ ജേക്കബ്, ശ്രീധർ തേറമ്പിൽ, ചെമ്പൻ ജലാൽ, ചന്ദ്രൻ വളയം ഫിറോസ് അറഫ, ഇബ്രാഹിം അദ്ഹം, വില്യം ജോൺ, മോഹൻകുമാർ നൂറനാട്, സുനിൽ ജോൺ, ജലീൽ മുല്ലപ്പള്ളി, പി ടി ജോസഫ്, റംഷാദ് അയിലക്കാട്, യൂ മുനീർ,സൽമാനുൽ ഫാരിസ്, സി കെ ബിജുബാൽ എന്നിവർ നേതൃത്വം നൽകി.

Advertisment