ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി ദേശീയ കമ്മറ്റി സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് യാത്രയയപ്പ് നൽകി

New Update

publive-image

മനാമ : നാൽപത്തിരണ്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി ദേശീയ കമ്മറ്റി സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന സമ്മേളത്തിൽ യാത്രയയപ്പ് നൽകി. മുൻ കെ പി സി സി പ്രസിഡന്റും, വടകര എം പി യുമായി കെ. മുരളീധരൻ മൊമെന്റോ നൽകി ആദരിച്ചു.

Advertisment

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസിസ്സ് മാസ്റ്റർ,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം,ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ എം സി സി സെക്രട്ടറി കെ. പി. മുസ്തഫ,, കെ. സി. ഷമീം, കെ എം സി സി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്‌ കാസിം ഒഐസിസി നേതാകളായ മാത്യൂസ് വാളക്കുഴി,ജവാദ് വക്കം, മനു മാത്യു,ജോയ് എം ഡി എന്നിവർ പ്രസംഗിച്ചു. ബഹ്‌റൈൻ മിഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് കെ. മുരളീധരൻ എം പി യെ പൊന്നാട നൽകി ആദരിച്ചു.

Advertisment