എം എം എസ് മഞ്ചാടി ബാലവേദി ശിശുദിനാഘോഷം സംഘടിപ്പിച്ചു

New Update

publive-image

മുഹറഖ്: മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലാവേദി നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ശിശു ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എം എം എസ് ഓഫീസിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ചിത്ര രചന മത്സരം, ക്വിസ് മത്സരം തുടങ്ങി പരിപാടികൾ അരങ്ങേറി.

Advertisment

ആഘോഷ പരിപാടി പ്രോഗ്രാം കൺവീനർ പ്രമോദ് കുമാർ എൻ സിയുടെ അധ്യക്ഷതയിൽ എം എം എസ് ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹിം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി രജീഷ് പിസി സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി ബോർഡ് അംഗമായ മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ കുട്ടികളുടെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഉപദേശക സമിതി ബോർഡ് അംഗംങ്ങൾ ആയ അൻവർ നിലമ്പൂർ, അബ്ദുൽ റഹുമാൻ കാസർകോട്, വൈസ് പ്രസിഡന്റ് ബഹിറ അനസ്, ദിവ്യ പ്രമോദ്,ഷംഷാദ് അബ്ദുൽ റഹുമാൻ, ലത്തീഫ് കെ, മുജീബ് വെളിയങ്കോട്, പ്രമോദ് വടകര, മഞ്ചാടി കൺവീനർ മാരായ മൊയ്തീൻ ഷിസാൻ, ദിയ പ്രമോദ്, ദിശ പ്രമോദ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ബാബു എംകെ നന്ദി പറഞ്ഞു.

Advertisment