/sathyam/media/post_attachments/64qpZxziAdSKOtomOzPw.jpg)
മനാമ: ബഹ്‌റൈനിലെ പ്രമുഖ മലയാളി സൈക്ലിംഗ് ഗ്രൂപ്പ് റൈഡേഴ്‌സ് ഓൺ വീൽ രണ്ട് വൻകരകളിലൂടെ 35 രാജ്യങ്ങൾ കടന്ന് 450 ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ സാഹസിക യാത്രചെയ്യുന്ന സൈക്കിൾ യാത്രികൻ ഫായിസ് അഷ്‌റഫ് അലിക്ക് സ്വീകരണം നൽകി.
/sathyam/media/post_attachments/MlNluqeaqidHUSuG0tn7.jpg)
30000 കിലോമീറ്റര്‍ സഞ്ചരിച്ചു കേരളത്തിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന ഫായിസ് അഷറഫ് അലിയെ ബഹ്‌റൈനിലെ മലയാളി സൈക്ലിംഗ് ഗ്രൂപ്പ് ആയ റൈഡേഴ്‌സ് ഓൺ വീൽ സ്വീകരിച്ചു. ജോലി ദിവസമായിരുന്നിട്ടും ഇത്രയധികം റൈഡേഴ്‌സ് ഇതിൽ പങ്കു ചേർന്നു വൻ വിജയമാക്കിയതില്‍ അദ്ദേഹം നന്ദി അറിയിച്ചു.
/sathyam/media/post_attachments/ZE2u1VrAnp6to2p2Fusf.jpg)
ഈ യാത്രക്കുള്ള എല്ലാവിധ ആശംസകളും റൈഡേഴ്‌സ് ഓൺ വീൽ ക്യാപ്റ്റൻ സാജൻ ചെറിയാൻ നിലമ്പൂര്‍ അറിയിച്ചു. നജീബ് കടലായിയുടെ നേത്രത്തിൽ ഉള്ള ബി.കെ.എസ്.എഫ് അംഗങ്ങൾ സന്നിഹതയിരുന്നു. ക്യാപ്റ്റൻ വിൻസു കൂത്തപ്പള്ളിയുടെയും, സാജന്റെയും നേതൃത്വത്തില്‍ 45 ഓളം വരുന്ന മലയാളി റൈഡേഴ്‌സ് ഓൺ വീൽ സൈക്ലിംഗ് ഗ്രൂപ്പിൽ അംഗങ്ങളാവാൻ താത്പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം: +973 3632 9480 or +973 3664 6404.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us