കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി (ബഹ്റൈൻ)

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: കായംകുളം പ്രവാസി കൂട്ടായ്മ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അൽ ഹിലാൽ ഹോസ്പിറ്റൽ അദിലിയായും ആയി സഹകരിച്ചു കൊണ്ട് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം ആളുകൾ മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ടറുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.

Advertisment

നവംബർ 25 ന് വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ നടന്ന ക്യാമ്പിൽ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിൻ്റെ അധ്യക്ഷതയിൽ  ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും പറഞ്ഞു.

publive-image

ബഹ്റൈൻ ബിസിനസ്സ് പ്രമുഖൻ ഫൈസൽ അൽ ഷുറൂക്കി, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ബിയോൺ മണി പ്രതിനിധി ടോബി  മാത്യു സാമൂഹിക പ്രവർത്തകരായ കെ ടി സലിം, മണിക്കുട്ടൻ, ബിജു ജോർജ്, സെയ്ദ് ലൈറ്റ് ഓഫ് കൈൻഡ്നസ്, ബി.ഡി.കെ പ്രസിഡൻ്റ് ഗംഗൻ തൃക്കരിപ്പൂർ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ  സെക്രട്ടറി ജ്യോതിഷ് പണിക്കർ ,ഹിലാൽ പ്രതിനിധി നിയാസ് അഷ്റഫ് മെഡിക്കൽ ക്യാമ്പ് കൺവീനേഴ്സ് അനസ് റഹിം,അരുൺ ആർ പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗണേഷ് നമ്പൂതിരി അവതാരകൻ ആയ പരിപാടിയിൽ ട്രഷറർ തോമസ്‌ ഫിലിപ് നന്ദിയും പറഞ്ഞു.

publive-image

ജനങ്ങൾക്ക് ഉപകാരപ്രദമായ ക്യാമ്പിന് എല്ലാ സഹായവും ചെയ്തു തന്ന അൽഹിലാൽ ഹോസ്പിറ്റലിനു എക്സിക്യുട്ടിവ് കമ്മറ്റിയുടെ മൊമെൻ്റോ ഡോക്ടർ മുഹമ്മദ് അഹ്സാൻ ഏറ്റുവാങ്ങി.

പ്രസ്തുത ക്യാമ്പിന്  വിനേഷ് വി പ്രഭു, ശ്യാം കൃഷ്ണൻ, മനോജ്‌ ചെട്ടികുളങ്ങര, വിനീത് കുമാർ ശിവരാമൻ, ഗിരീഷ് കുന്നത്താലുംമ്മൂട്,ദീപക് തണൽ, അനൂപ് ശ്രീരാഗ്, ആദർശ് സായി, ശംഭു സദാനന്ദൻ,എബിൻ സുധാകരൻ, രാജേഷ് കുമാർ, ഷൈജുമോൻ രാജൻ, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisment