ശുദ്ധജല ശീതീകരിണി സ്ഥാപിച്ച്‌ ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി

New Update

publive-image

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പള്ളിയുടെ മതിൽക്കെട്ടിന് പുറത്ത് പൊതു ജനങ്ങൾക്കായി ശുദ്ധജല ശീതീകരിണി സ്ഥാപിച്ചു. അതിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യുസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

Advertisment

ഇടവക വികാരി റവ. ഫാ. റോജൻ പേരകത്, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ ജേക്കബ്, ട്രഷറർ റെജി വർഗീസ്, മാനേജിങ്‌ കമ്മറ്റി ഭാരവാഹികൾ, ഇടവക ജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉദ്ഘാടന പരിപാടിക്ക് മിഴിവേകി. സാധാരണക്കാരായ ജനങ്ങൾക്ക് ഈ കുടിവെള്ള സംഭരണി കൂടുതൽ ഉപകാരപ്രദം ആകുമെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisment