ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

New Update

publive-image

മനാമ: ബഹ്റൈനിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

Advertisment

നാല് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്റൈനില്‍ ഒപ്പമുണ്ടായിരുന്നു.

Advertisment