കോൺഗ്രസ്‌ ജന്മദിനം ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു

New Update

publive-image

മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 138-ാമത്‌ ജന്മദിനം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തെ ജനങ്ങളുടെ പരാതികളും മറ്റും അധികാര സ്ഥാനങ്ങളിൽ എത്തിക്കുവാൻ ആരംഭിച്ച സംഘടന പിന്നീട് ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചു സ്വാതന്ത്ര്യം ലഭ്യമാക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുകയും, രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു നിർത്തി സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുകയും, അധിനിവേശ ശക്തികളെ രാജ്യത്തു നിന്ന് പുറത്താക്കുകയും, ചെറിയ നാട്ടു രാജ്യങ്ങളെ കൂട്ടി ചേർത്ത് ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാക്കി എടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനം വളരെ വലിയ സംഭാവനകൾ ആണ് നൽകിയത്. രാജ്യത്തെ ഭരഘടനയും ഭരണ സംവിധാനങ്ങളും നൽകി, അറുപതു വർഷത്തിൽ കൂടുതൽ കാലം രാജ്യഭരണം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

Advertisment

ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്, മൈക്കിൾ നെവിസ്, എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ നസീo തൊടിയൂർ, ഷാജി പൊഴിയൂർ, ഫിറോസ് അറഫ, ചന്ദ്രൻ വളയം, നിസാർ കുന്നത്ത്കുളത്തിൽ, റംഷാദ് അയിലക്കാട്,മിനി മാത്യു, ഷീജ നടരാജൻ, സുനിത നിസാർ,അബുബക്കർ വെളിയംകോട്, നിജിൽ രമേശ്‌,ഷാജി ടെറൻസ്, അഷ്‌റഫ്‌, കുഞ്ഞുമുഹമ്മദ്‌, റോയ് മാത്യു എന്നിവർ നേതൃത്വം നൽകി.

Advertisment