New Update
/sathyam/media/post_attachments/qZ6B9pLutlRmE3TS0d0c.jpg)
മനാമ: സ്ഥിരമായി പുതുവർഷതലേന്ന് പുതിയ കമ്മറ്റികളുടെ ഭാരവാഹികളെ തെരെഞ്ഞെടുക്കാറുള്ള ഒരുമ സാംസ്ക്കാരിക വേദി ഇത്തവണയും അത് തെറ്റിച്ചില്ല. കപ്പാലം റെസ്റ്റോറന്റിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ 2023 വർഷത്തേക്കുള്ള കമ്മറ്റിയെയും ഭാരവാഹികളേയും തെരെഞ്ഞെടുത്തു.
Advertisment
ജനറൽബോഡിയുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെ പ്രസിഡണ്ട് സവിനേഷ്,ജനറൽ സെക്രട്ടറി വിനീഷ് മടപ്പള്ളി,ട്രഷറർ രബീഷ് ഒഞ്ചിയം എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി യോഗത്തിൽ തിരഞ്ഞെടുത്തു.
വിനീഷ് മടപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷീജിത്ത്പി.കെ വൈസ് പ്രസിഡണ്ട്,നിഖിൽ.വി.ടി, ജോയിൻറ് സെക്രട്ടറി എന്നിവരേയും രക്ഷാധികാരികളായി യു.കെ.ബാലൻ,പുഷ്പരാജ് കൂട്ടിൽ എന്നിവരേയും തീരുമാനിച്ചു. ചടങ്ങ് സജിത്ത് വെള്ളികുളങ്ങര നിയന്ത്രിക്കുകയും ട്രഷറർ രബീഷ് നന്ദി പറയുകയും ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us