/sathyam/media/post_attachments/aS04XB65Vo6BRO6aacLm.jpg)
മനാമ: കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സിയ ഫാത്തിമയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് സമാഹരിച്ച തുക രക്ഷാധികാരി വിജയൻ കരുമലയും കോർഡിനേറ്റർ വിനോദ് അരൂരും ചേർന്ന് ബഹറിനിലെ സാമൂഹ്യ പ്രവർത്തകൻ ജമാൽ കുറ്റിക്കാട്ടിലിന് കൈമാറി.
ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നുവെന്നും ഫണ്ട് സമാഹരണത്തിന് മുൻ കൈയ്യെടുത്ത് പ്രവർത്തിച്ച എക്സിക്യുട്ടീവ് മെമ്പർമാരായ സിബി കുര്യൻ, തുളസീദാസ്, മഹേഷ് ടുബ്ലി, വിനോജ്, സാന്ദ്രാ എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ്പിന്റെ പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും വിജയന്‍ കരുമല അറിയിച്ചു.