ഐവൈസിസി യൂത്ത് ഫെസ്റ്റ് പ്രചരണ പതാക 'പ്രയാൺ' സൽമാനിയ ഏരിയയിൽ പര്യടനം നടത്തി

New Update

publive-image

സൽമാനിയ: ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഐവൈസിസി എട്ടാമത് യൂത്ത്‌ ഫെസ്റ്റ് പ്രചാരണ പതാക പ്രയാൺ ജാഥ സൽമാനിയ ഏരിയയിൽ പര്യടനം നടത്തി. സൽമാനിയ ഏരിയ ഭാരവാഹികൾക്ക് സെഗയ ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ ടൂബ്ലി /സൽമാബാദ് ഏരിയ ഭാരവാഹികൾ പതാക കൈമാറി. തുടർന്ന് നടന്ന ഏരിയ കൺവെൻഷനിൽ ജയ്സൻ മുണ്ട് കോട്ടക്കൽ അധ്യക്ഷൻ ആയിരുന്നു. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്‌ഘാടനം ചെയ്തു.

Advertisment

കോൺഗ്രസ്സ് ജന്മ ദിന ആഘോഷ ഭാഗമായി കേക്ക് മുറിക്കലും നടത്തി.ഐ വൈ സി സി സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, മുൻ പ്രസിഡന്റുമാരായ ബ്ലസ്സൻ മാത്യു, അനസ് റഹിം, സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ചാരിറ്റി കൺവീനർ ഷഫീക് കൊല്ലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ സെക്രട്ടറി രാജേഷ് പെരുംകുഴി സ്വാഗതവും സ്റ്റെഫി നന്ദിയും അറിയിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisment