New Update
/sathyam/media/post_attachments/fTXqP1BAHXfoehDHlj4b.jpg)
മനാമ: ബഹ്റൈനില്‍ അന്തരിച്ച ലാലു എസ് ശ്രീധറിന്റെ മൃതദേഹം നാളെ (ജനുവരി 13) നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ രേഖകള്‍ എല്ലാം ശരിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Advertisment
ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു ചോട്ടു എന്നറിയപ്പെടുന്ന ലാലു എസ് ശ്രീധര്‍. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശിയാണ്.
തുടക്കത്തില്‍ ബ്രിട്ടീഷ് എംബസിയിലെ ഡ്രൈവറായി പ്രവര്‍ത്തിച്ച ഇദ്ദേഹം, പത്ത് വര്‍ഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം.
ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ ജോസ്മ ലാലുവാണ് ഭാര്യ. ഭാര്യ ജോസ്മി ലാലു(അധ്യാപിക), മകന്‍ ധാര്‍മ്മിക് എസ്. ലാല്‍( ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), മകള്‍ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ അനഘ എസ്. ലാല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us