നാലാമത് ഷുഹൈബ് പ്രവാസിമിത്ര പുരസ്‌കാരം ബഹ്‌റൈൻ ഐവൈസിസിയുടെ എട്ടാമത് യൂത്ത്‌ ഫെസ്റ്റില്‍ സമ്മാനിക്കും; പരിപാടി 27ന്‌

New Update

publive-image

മനാമ: ഐ. വൈ.സി.സി. ബഹ്‌റൈൻ ഏർപ്പെടുത്തുന്ന ഗൾഫ് മേഖലയിലെ മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുള്ള നാലാമത് ഷുഹൈബ് പ്രവാസിമിത്ര പുരസ്‌കാരം യൂത്ത് ഫെസ്റ്റില്‍ വെച്ച് സമ്മാനിക്കും. ജനുവരി 27 വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബിലാണ് പരിപാടി നടക്കുന്നത്.

Advertisment

സാമൂഹിക പ്രവർത്തകനും, മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകി വരുന്നത്.

പ്രഥമ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം കരസ്ഥമാക്കിയത് യു. എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരി ആയിരുന്നു. ഇക്കുറിയും ഗൾഫ് മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകന് പുരസ്‌കാരം സമ്മാനിക്കും

Advertisment