മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി; മരണം അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ

New Update

publive-image

മനാമ: ബഹ്‌റൈനില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പറവൂര്‍ ഏഴിക്കര അറുതിങ്കല്‍ വീട്ടില്‍ ജയകൃഷ്ണന്‍ ഷാജി (35) ആണ് മരിച്ചത്. ഈസ ടൗണിലെ താമസസസ്ഥലത്ത് ശനിയാഴ്ച കുഴഞ്ഞുവീഴുകയായിരുന്നു.

Advertisment

10 വര്‍ഷത്തോളമായി ബഹ്‌റൈനിലുള്ള ജയകൃഷ്ണന്‍ യൂണിലിവര്‍ കമ്പനിയിലെ സെയില്‍സ്മാനായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: ഷാജി. മാതാവ്: പ്രിയ. ഭാര്യ: സുമി. മകന്‍: ദേവ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Advertisment