ഐ വൈ സി സി ബുദൈയ ഏരിയ യൂത്ത്‌ ഫെസ്റ്റ് പ്രചാരണ പതാക പ്രയാണും ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു

New Update

publive-image

ബുദൈയ : ഐവൈസിസി ബുദൈയ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ഷമീർ കച്ചേരിപറമ്പിൽ സ്വാഗത പ്രസംഗം നിർവഹിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ഐവൈസിസി ഗുദൈബിയ ഏരിയ നേതാക്കളിൽ നിന്നും യൂത്ത് ഫെസ്റ്റ് പതാക ഐവൈസിസി ബുദൈയ ഏരിയ നേതാക്കൾ സ്വീകരിച്ചു.

Advertisment

കോൺഗ്രസിന്റെ 138-ാം ജന്മദിനവുമായി ബന്ധപ്പെട്ടു 'കോൺഗ്രസ് ചരിത്രവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ഐവൈസിസി ചാരിറ്റി കൺവീനർ ഷഫീക് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി ജോ. സെക്രട്ടറി ജമീൽ ആശംസ പ്രസംഗംവും ഏരിയ ട്രഷറർ റിനോ സ്കറിയ നന്ദി പ്രസംഗവും നടത്തി.

Advertisment