ഹാര്‍ട്ട് കൂട്ടായ്മ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

New Update

publive-image

മനാമ: ഹാര്‍ട്ട് കൂട്ടായ്മയുടെ അഞ്ചാം വാർഷിക ആഘോഷം അദില്യ ബാൻസങ് തായ് ഹാളിൽ വച്ച് നടന്നു. 'ഒരുമിക്കാൻ ഒരു സ്നേഹതീരം' എന്ന ആപ്ത വാക്യവുമായി കഴിഞ്ഞ അഞ്ചു വർഷമായി ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ തങ്ങളുടെതായ സാന്നിധ്യം അറിയിച്ചു കൊണ്ട് ജൈത്ര യാത്ര നടത്തുന്ന സ്നേഹ കൂട്ടായ്മയുടെ അഞ്ചാമത്തെ വാർഷിക ആഘോഷത്തിന്റെ ഉത്ഘാടനം ബഹ്‌റൈൻ പാർലമെന്ററി അംഗമായ ഹസൻ ഈദ് ബുക്കമ്മാസ് നിർവഹിച്ചു.

Advertisment

publive-image

ചടങ്ങിൽ വിഷ്ടാഥിതി ആയ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെജി ബാബുരാജിനെ ആദരിച്ചു. അഞ്ചാം വാർഷികത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ, മീഡിയ വൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര എന്നിവർ സംസാരിച്ചു. പ്രജീഷ് റാം അധ്യക്ഷം വഹിക്കുകയും, റിഷാദ് സ്വാഗതവും, സൗമ്യ സജിത്ത് നന്ദിയും രേഖപ്പെടുത്തി. ഗ്രൂപ്പ്‌ അംഗങ്ങൾ ആയ ശ്രീ. രാഹുലും സാബുവും അവതാരകരായിരുന്നു.

publive-image

ഗ്രൂപ്പിലെ കലാകാരൻമാരുടെയും കുട്ടികളുടെയും വർണ്ണശഭളമായ കലാവിരുന്നിന് ഏകദേശം അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു. പാട്ടും നൃത്തവും ഒക്കെ നിറഞ്ഞ കലാ സന്ധ്യ കണ്ണും മനസ്സും നിറച്ചെന്ന് കാണികൾ അഭിപ്രായപ്പെട്ടു. സമാന മനസ്കരായ ഏതാനും കൂട്ടുകാരുടെ ഹൃദയത്തിൽ രൂപപ്പെട്ട ആശയത്തിൽ നിന്നും പിറവി എടുത്ത ഹാർട്ട്‌ ഗ്രൂപ്പ്‌ ന്റെ പ്രവർത്തനം അഞ്ച് വർഷം പിന്നീടുമ്പോൾ അഞ്ഞൂറിൽ പരം ആൾക്കാരുടെ ഒരു വലിയ സൗഹൃദ വലയത്തിന്റെ വിജയമാണെന്ന ചരിതാർഥ്യം ഭാരവാഹികൾ അറിയിച്ചപ്പോൾ. ഹാര്‍ട്ട് കൂട്ടായ്മയുടെ പ്രവർത്തനം തികച്ചും നേരായ പാതയിൽ ആണെന്ന് ഉത്ഘാടനം നിർവഹിച്ച എംപി ഹസ്സൻ ഈദ് ബുഖമ്മാസ് അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

publive-image

പരസ്പര മാത്സര്യത്തിന്റെയും സ്വാർത്ഥതയുടെയും ഫലമായി നഷ്ടപെടുന്ന സ്നേഹവും സൗഹാർദവും വീണ്ടെടുക്കാനും, പരസ്പരം തണലേകാനും, ഒറ്റപെട്ട മനസുകൾക്ക് കരുത്തേകാനും ഉള്ള തങ്ങളുടെ ശ്രമം ഊർജ്ജസ്വലമായി നില്കുന്നു എന്നും ഇനിയും അത് തുടരും എന്നും ഹാർട്ട്‌ അംഗങ്ങൾ അറിയിച്ചു. പ്രത്യേകമായി ഭാരവാഹികൾ ഇല്ലാതെ, ജാതി, മത,രാഷ്ട്രീയ, പ്രാദേശിക ഭേതമില്ലാതെ ഒരു കൂട്ടായ്മ,അതെ ഒരുമിക്കാൻ ഒരു സ്നേഹം തീരമായ ഹാർട്ട്‌ കൂട്ടായ്മയുടെ ജൈത്ര യാത്ര തുടരുകയാണ്. ഹാർട്ട്‌ ഫെസ്റ്റ് ആഘോഷങ്ങളുടെ കൊടിയിറങ്ങുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ടെന്ന് ഏവരും ഒരെ സ്വരത്തിൽ അഭിപ്രായപ്പെട്ടു

Advertisment