New Update
/sathyam/media/post_attachments/bPb9ivFVKanGvouQFtfG.jpg)
മനാമ: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം കരുനാഗപള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ (69) ആണ് മരിച്ചത്. കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് മുഹറഖ് പെട്രോള്‍ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
Advertisment
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്നരാജ്. മക്കള്‍: ശ്രുതിരാജ്, ശ്രീജരാജ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ നടപടികള്‍ കമ്പനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. രാജന്റെ മരണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us