/sathyam/media/post_attachments/ud49hZCVy83z04bhv6yF.jpg)
മുഹറഖ്: ഐവൈസിസി ബഹ്റൈൻ മുഹറഖ് ഏരിയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഹറഖിലുള്ള പ്രിയദർശനി നഗർ ഹാളിൽവച്ച് ഏരിയാ കൺവൻഷനും പതാകയാത്രയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഗംഗൻ മലയിൽ അധ്യക്ഷതവഹിച്ച പരിപാടി ഐവൈസിസി ബഹ്റൈൻ ദേശിയ പ്രസിഡണ്ട് ജിതിൻപരിയാരം ഉദ്ഘാടനം ചെയ്തു.
റിഫ ഏരിയ ഭാരവാഹികൾ ഹമദ് ടൗൺ ഏരിയ ഭാരവാഹികൾക്ക് കൈമാറിയ പതാക ഹമദ് ടൗൺ ഏരിയ പ്രയാണത്തിന് ശേഷം മുഹറഖിൽ എത്തിച്ച് ഏരിയ ഭാരവാഹികൾക്ക് കൈമാറി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ടു ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ദേശിയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, യൂത്ത്ഫെസ്റ്റ് കൺവീനർ ബ്ലെസ്സൻ മാത്യു, ഐവൈസിസി ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻദേശിയ പ്രസിഡണ്ട് അനസ്റഹീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയിൽ ഐവൈസിസി മുഹറഖ് ഏരിയസെക്രട്ടറി രതീഷ് നെന്മാറ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം രജീഷ്പി സി നന്ദിപറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us