New Update
മനാമ : ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റും വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനടകൾക്ക് നേതൃത്വം നൽകിയിരുന്ന ജെസ്റ്റിൻ ജേക്കബിന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
Advertisment
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി നേതാക്കളായഅഡ്വ. ഷാജി സാമൂവൽ,നസിം തൊടിയൂർ, ഷാജി പൊഴിയൂർ,ഫിറോസ് നങ്ങാരത്ത്, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, വില്യം ജോൺ, സിൻസൺ പുലിക്കോട്ടിൽ,അനിൽ ടൈറ്റസ്, ഡോളി ജോർജ്,അബുബക്കർ വെളിയംകോട്, രഞ്ജിത് പൊന്നാനി,അനിൽ കുമാർ കൊടുവള്ളി, സോമൻ കരുനാഗപ്പള്ളി, എബിൻ എന്നിവർ ആശംസപ്രസംഗം നടത്തി. ഒഐസിസി ഉപഹാരം ജെസ്റ്റിന് കൈമാറി.