/sathyam/media/post_attachments/ILhRVKpZbucbikEIkb91.jpg)
മനാമ: ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി ബഹ്റൈൻ കിംസ് ഹെൽത്തുമായി സഹകരിച്ച് ജനുവരി 28ന് വൈകീട്ട് 7 മണിക്ക് ഉമ്മുൽഹസ്സം കിംസ് ഓഡിറ്റോറിയത്തിൽ റിപ്ലബിക് ദിനാഘോഷം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി പ്രവാസികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളെ വിലയിരുത്തി കിംസ് ഹോസ്പിറ്റലിലെ ഡോ ഹാഫിസ് ആരോഗ്യ ബോധവൽക്കരണവും നടക്കുന്നതാണ്.
ദേശീയ ഗാനത്തോടെ തുടക്കമിടുന്ന ആഘോഷങ്ങൾക്ക് ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂർ റിപ്ലബിക് സന്ദേശം നൽകും. ഇതോടൊപ്പം ഭാരതത്തിന്റെ ചരിത്രവും പിന്നിട്ട വഴികളിലെ ഐ ഒ സി യുടെ പ്രവർത്തനങ്ങളുടെ രീതിയും പ്രദർശിപ്പിക്കും.
പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള സംഘടനാ പ്രതിനിധികളും ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ സാക്ഷ്യം വഹിക്കുമെന്നും ഡിന്നറോടു കൂടി അവസാനിക്കുന്ന പരിപാടികൾ ഐഒസി ഭരണ സമിതിയുടെ നേതൃത്വത്തിന്റെ കീഴിലാണ് നടന്നു വരുന്നതെന്നും ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പത്രകുറിപ്പിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us