/sathyam/media/post_attachments/qVWArsMGeYwZs295lD0A.jpg)
മനാമ: കെ. സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം “ബി. എഫ്. സി - കെ. സി. എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022” നു കൊടിയിറങ്ങി. ചലച്ചിത്ര താരം രമ്യാ നമ്പീശൻ മുഖ്യാതിഥി ആയിരുന്നു. ടാലെന്റ്റ് സ്കാൻ ടൈറ്റിൽ സ്പോൺസർ ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, പ്ലാറ്റിനം സ്പോൺസർ ഇന്ത്യൻ ഡിലൈറ് റെസ്റ്റോറന്റ് പ്രതിനിധി ഷേർളി ആന്റണി ,ഗോൾഡ് സ്പോൺസർ ഷിഫാ ഹോസ്പിറ്റൽ എച്ച് ആർ ഹെഡ് ഷഹഫാദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ സി എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി സ്വാഗതം ആശംസിച്ചു. ടാലെന്റ് സ്കാൻ ചെയർമാൻ വര്ഗീസ് ജോസഫ് ടാലെന്റ്സ്കാനിന്റെ നാൾവഴികളെ കുറിച്ച് സംസാരിച്ചു. കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ കുട്ടികൾക്ക് ആശമ്സകൾ നേർന്നു സംസാരിച്ചു. ടാലെന്റ്സ്കാൻ വൈസ് ചെയർമാൻ ലിയോ ജോസഫ് നന്ദി പറഞ്ഞു. മുഖ്യാതിഥി ക്കും വിഷ്ടാതിഥികൾക്കും ടാലെന്റ് സ്കാൻ ചെയർമാനും, വൈസ് ചെയർമാനും, ടാലന്റ് സ്കാൻ കമ്മിറ്റി അംഗങ്ങൾക്കും ചടങ്ങിൽ വെച്ച് മെമെന്റോ നൽകി ആദരിച്ചു.
കെ സി എ ഹാളിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ “കലാതിലകം” ആരാധ്യ ജിജേഷ് , “കലാപ്രതിഭ” ഷൗര്യ ശ്രീജിത്ത് ,ഗ്രൂപ്പ് 1 ചാമ്പ്യൻ അദ്വിക് കൃഷ്ണ, ഗ്രൂപ്പ് 2 ചാമ്പ്യൻ ഇഷാനി ദിലീപ്, ഗ്രൂപ്പ് 3 ചാമ്പ്യൻ ഇഷ ആഷിക്, ഗ്രൂപ്പ് 4 ചാമ്പ്യൻഗായത്രി സുധീർ, “നാട്യ രത്‌ന അവാർഡ്” ജേതാവ് ഐശ്വര്യ രഞ്ജിത്ത് തരോൾ, സംഗീത രത്‌ന അവാർഡ് ജേതാവ് ദക്ഷ സുനിൽ, സാഹിത്യ രത്‌ന അവാർഡ് ജേതാവ് ഷൗര്യ ശ്രീജിത്, കലാ രത്‌ന അവാർഡ് ജേതാവ് ദിയ അന്ന സനു ,കെ സി എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻമാരായ ജൊഹാൻ ജോസഫ് സോബിൻ , ഏഞ്ചൽ മേരി വിനു , ശ്രേയ സൂസൻ സക്കറിയ എന്നിവർക്കും മറ്റു വിജയികൾക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നൽകി.
ഏറ്റവു കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള സ്കൂളുകൾക്കുള്ള ട്രോഫി ഇന്ത്യൻ സ്കൂളും ഏഷ്യൻ സ്കൂളും കരസ്ഥമാക്കി. മികച്ച നൃത്ത അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കെയും , മികച്ച സംഗീത അധ്യാപക അവാർഡിന് ശശി പുളിക്കശ്ശേരിക്കും നൽകി
എല്ലാ ഗ്രൂപ്പുകളിലുമായി ഏകദേശം 200 മത്സര ഇനങ്ങളിൽ 3000 തിലധികം ഇവന്റ് രെജിസ്റ്ററേഷൻ ഉണ്ടായിരുന്നതായി ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു. ഗ്രാൻഡ് ഫൈനലിൽ 660 ലധികം ട്രോഫികൾ വിതരണം ചെയ്തു. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിലെ പ്രതിനിധികളും സംഘടന പ്രതിനിധികളും, മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങുകൾക്കൊപ്പം ജേതാക്കളുടെ കല പരിപാടികളും അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us