/sathyam/media/post_attachments/EKa4m6kEM3OugQtfE2kU.jpg)
മനാമ: സന്ദര്‍ശന വിസയില്‍ എത്തി ബഹ്‌റൈനില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കാരകുളം സ്വദേശി രിങ്കു രവിയാണ് മരിച്ചത്. മൃതദേഹം ഇന്ന് രാത്രി 9 മണിക്ക് തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തില്‍ ഇന്ത്യൻ എംബസിയുടെ സഹായത്താൽ നാട്ടിലെത്തിക്കും.
ബി.കെ.എസ്.എഫ് സേവന കൂട്ടായ്മ ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, വോയ്സ് ഓഫ് തിരുവനന്തപുരം ഭാരവാഹികൾ എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
നിയമപരമായ കാര്യങ്ങൾക്ക് ബി.കെ.എസ്.എഫ് സേവന കൂട്ടായ്മ ഭാരവാഹികളായ നെജീബ് കടലായി, അൻവർ ശൂരനാട്, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, ലെത്തീഫ് മരക്കാട്ട് വോയ്സ് ഓഫ് തിരുവനന്തപുരം ഫോറം ഭാരവാഹികളായ നൈന മുഹമ്മദ് ശാഫി, പ്രസിഡന്റ്, പ്രമോദ് മോഹൻ, സെക്രട്ടറി ശരത് എഡ്വിൻ, ആചാരപ്രകാരം കുളിപ്പിക്കുവാൻ ബി.കെ.എസ്.എഫ് മോർച്ചറി കൺവീനർ മനോജ് വടകര എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us