/sathyam/media/post_attachments/nkCKfqa900Xe6lqKmJYC.jpg)
മനാമ: ബഹ്‌റൈനില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ത​ല​ശ്ശേ​രി പു​ന്നോ​ൽ കു​റി​ച്ചി​യി​ൽ സ്വ​ദേ​ശി ഗിരീഷ് ക​ക്കോ​ത്താ​ണ് (50) മ​രി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) മരണാനന്തര സഹായ സേവന സമിതി, ആഭരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് രാത്രി പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം അയച്ചത്.
ഇതിനു വേണ്ടി സ്‌പോണ്‍സര്‍ യാതൊരുവിധ സാമ്പത്തിക സഹായങ്ങളും ചെയ്തില്ലെന്നാണ് ആരോപണം. ആഭരണ തൊഴിലാളികളാണ് ചിലവുകള്‍ വഹിച്ചത്. ബി.കെ.എസ്.എഫ് സേവന കൂട്ടായ്മയുടെ ഇടപെടലിലൂടെ ഏറ്റവും കുറഞ്ഞ ചിലവില്‍ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ സാധിച്ചു.
മോർച്ചറിയിൽ നെജീബ് കടലായി, അൻവർ കണ്ണൂർ, ലെത്തീഫ് മരക്കാട്ട്, നൗഷാദ് പൂനൂർ, ആഭരണ മേഖലയിലെ റിജീഷ്, ബി.കെ.എസ്.എഫ് മോർച്ചറി കൺവീനർ മനോജ് വടകര മൃതദേഹത്തെ കർമങ്ങളോടെ അയക്കുവാനുള്ള കാര്യങ്ങൾക്കും നേതൃത്വം കൊടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us