ബഹറിനിൽ കോൺഗ്രസ് സംഘടനകളായ ഒ ഐ സി സി യും ഐ വൈ സി സി യുമായുള്ള ശീതയുദ്ധം അറുതിയില്ലാതെ തുടരുന്നു

New Update

publive-image

ബഹ്റൈൻ: എൻ എസ് യൂ ദേശിയ സെക്രെട്ടറി കെ എം അഭിജിത് പങ്കെടുത്ത ഐ വൈ സി സി യൂത്ത് ഫെസ്റ്റിൽ പങ്കെടുത്ത ഒ ഐ സി സി നേതാവിനെ കോഴിക്കോട് ജില്ലാ വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.

Advertisment

ബഹ്‌റൈനിലും നാട്ടിലും രാഷ്ട്രീയ ജീവകാരുണ്യ രംഗത് സജീവമായി ഇടപെട്ട് ഒരു പതിറ്റാണ്ടിൽ എത്തി നിൽക്കുന്ന ജി സി സി യിലെ ഏറ്റവും വലിയ യുവജന സങ്കടനയും ഇന്ത്യക്കു പുറത്തെ ആദ്യത്തെ യൂത്ത് കോൺഗ്രസിന്റെ യുവജന പ്രസ്ഥാനമായ ഐ വൈ സി സി ബഹ്‌റൈൻ എല്ലാവർഷവും ഓരോ കമ്മിറ്റിയുടെയും അവസാനം നടത്തിവരുന്ന യൂത്ത് ഫെസ്റ്റ് ഈ വർഷവും ഗംഭീരമായി സഘടിപ്പിച്ചിരുന്നു.

എൻ എസ്‌ യു ദേശിയ സെക്രട്ടറി കെ എം അഭിജിത് മുഖ്യാഥിതിയായ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് ജില്ലാ ഭാരവാഹിയെ പ്രതികാര നടപടി പോലെ ഒ ഐ സി സി കോഴിക്കോട് ജില്ലാ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.

കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലങ്ങളിലും പ്രവാസലോകത്തും എല്ലാവരും ഒന്നിക്കുന്ന രീതിയിൽ മുന്നോട്ട് നീങ്ങുമ്പോൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ ഒ ഐ സി സി നേതാക്കൾ ഇപ്പോഴും പണ്ടത്തെ ചങ്ങരൻ തെങ്ങിൽ എന്ന് പറഞ്ഞ പോലെ തന്നെ ഉള്ള കളിയുമായി നിൽക്കുന്നു.

ബഹറിനിൽ ഇവർക്ക് മുകളിൽ ആരും വളരാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ആണ് ഈ കദർധാരികൾ ഉയർത്തുന്നത്. എന്നാണ് ഇവിടത്തെ അടക്കം പറച്ചിൽ. ബഹ്‌റൈനിലെ പ്രശ്നങ്ങൾ കെ പി സി സി ക്കും അറിവുണ്ടെങ്കിലും അവരും ഇതൊന്നും പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്താതിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ നിരാശയിൽ ആണ്. അതേസമയം എ ഐ സി സി യുടെ സഹ സംഘടന വളരെ കാര്യക്ഷമമായി എല്ലാവരെയും ഉൾക്കൊണ്ട്കൊണ്ട് മുന്നോട്ടു പോകുന്നതും ശ്രദ്ധേയമാണ്.

Advertisment