ബഹ്‌റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

മനാമ: ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വടകര കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

Advertisment

പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേഷ് ബാബു.

കമ്പനിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ബികെഎസ്എഫ്, ബഹ്‌റൈന്‍ പ്രതിഭ എന്നീ സംഘടനകള്‍ ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു.

Advertisment