ഐവൈസിസി ട്യൂബ്‌ളി-സൽമാബാദ് ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം

New Update

publive-image

മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐവൈസിസി ബഹ്‌റൈൻ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ട്യൂബ്‌ളി-സൽമാബാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.

Advertisment

ഫൈസൽ അലി അക്ബർ സ്വാഗതം ആശംസിച്ചു. ഐവൈസിസി ദേശീയ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു.

ട്യൂബ്‌ളി-സൽമാബാദ് ഏരിയാ കമ്മറ്റിയുടെ 2023 - 24 വർഷത്തെ ഭാരവാഹികൾ: പ്രസിഡന്റ് : സാദത്ത് കരിപ്പാക്കുളം, സെക്രട്ടറി : സലീം അബു താലിബ് , ട്രഷറർ : ആഷിഖ് ഷാജഹാൻ , വൈസ് പ്രസിഡന്റ് : സുബിൻ പി, ജോയിന്റ് സെക്രട്ടറി : ജമീൽ കണ്ണൂർ, ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ: ഏബൽ തോമസ്, ജിതിൻ കൊല്ലം, സെബി പുള്ള്, ഫൈസൽ അലി അക്ബർ, ഷംസീർ വടകര. ദേശീയ കമ്മറ്റി അംഗങ്ങൾ : രഞ്ജിത്ത് പി എം, ബിനു പുത്തൻപുരയിൽ, നവീൻ ചന്ദ്രൻ, ഷാഫി വയനാട്.

Advertisment