/sathyam/media/post_attachments/cvl0BR3PX8UN9Okmdgcl.jpg)
മനാമ: ബഹ്‌റൈനില്‍ മരിച്ച കുവൈറ്റ് എംബസി ജീവനക്കാരനായ മലയാളിയുടെ മൃതദേഹം ഇന്ന് രാത്രി 10 മണിക്കുള്ള ഗൾഫ് എയറിൽ കൊണ്ട് പോവും. തൃശൂർ മാള കൊച്ചുകടവ് സ്വദേശി ബാബു സെമീര്‍ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം മരിച്ചത്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വന്നിട്ട് മൂന്ന് ദിവസം കഴിയുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്.
മയ്യത്ത് ഇന്ന് കാലത്ത് നിയമ നടപടികൾ കഴിഞ്ഞതിന് ശേഷം 9 മണിക്ക് സൽമാനിയ മോർച്ചറിയിൽ നിന്ന് കുവൈത്ത് പള്ളിയിൽ കുവൈത്ത് എംബസി ജീവനക്കാർ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ഐ സി എഫ് പ്രവർത്തകർ, ബന്ധുക്കൾ എന്നിവര്‍ കുളിപ്പിക്കുവാനും, വൻ ജനാവലിയോടെ ജുമുആനന്തരം നമസ്ക്കാരത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി.
/sathyam/media/post_attachments/vGEnsy7W2Z12Fup7ZBVt.jpg)
ബികെഎസ്എഫ് സേവന കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തെ കുവൈത്ത് എംബസി ജീവനക്കാർ നന്ദിയും കടപ്പാടും അറിയിച്ചു. മയ്യിത്തിന്റെ കൂടെ പ്രധാനപ്പെട്ട രണ്ട് ബന്ധുക്കളും അനുഗമിക്കുന്നുണ്ട്. 14 വര്‍ഷത്തിലേറെയായി കുവൈറ്റ് എംബസിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us