ഗ്രാജുവേഷൻ സെറിമണി നടത്തി

New Update

publive-image

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺ‌ഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി പള്ളിയിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തി.

Advertisment

ഇടവക വികാരി റവ. ഫാ. റോജൻ രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ റോസ്‌ലിൻ തോമസ്, (പ്രിൻസിപ്പാൾ, സേക്രഡ്‌ ഹാർട്ട് സ്കൂൾ), മുഖ്യാതിഥി ആയിരുന്നു. റവ. ഫാ. ജോൺസ് ജോൺസൻ (ഇടവകയുടെ പുതിയ വികാരി), ഇടവകയുടെ സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്, അജയ് കുര്യാക്കോസ്, ബേബി സാം, എന്നിവർ ആശംസകൾ അർപ്പിച്ചു.

അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ റേച്ചൽ ജയ്സൺ കുട്ടികൾക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾക്കുള്ള ഉപഹാരം വർണാഭമായ ചടങ്ങിൽ വച്ച് നൽകി. സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ ചാണ്ടി ജോഷ്വാ സ്വാഗതവും, റെജി വർഗീസ് കൃതഞ്ജതയും രേഖപ്പെടുത്തി.

Advertisment