ഒഐസിസി കോഴിക്കോട് ജില്ലാ മിഡിൽ ഈസ്റ്റ്‌ സമ്മേളനം ബഹ്‌റൈനിൽ ഫെബ്രു. 17ന്‌

New Update

publive-image

മനാമ : കെ. പി. സി.സി യുടെ പോഷക സംഘടനയായ ഒഐസിസി യുടെ പ്രവർത്തനം നടക്കുന്ന മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്‌റൈൻ, യൂ എ ഇ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ കോഴിക്കോട് ജില്ലക്കാരായ നേതാക്കളുടെ യോഗം അടുത്ത വെള്ളിയാഴ്ച (17.02.2023) ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് സംഘാടക സമതി അറിയിച്ചു.

Advertisment

കോഴിക്കോട് ജില്ലയിലെ എ ഒഐസിസി യുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യോഗത്തിൽ കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ധിഖ് എം. എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ, മുൻ കെപിസിസി ജനറൽ സെക്രട്ടറിയും, കെ പി സി സി രാഷ്ട്രീയകാര്യ സമതി അംഗം എൻ. സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി. എം. നിയാസ്, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം,വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, ജില്ലാ പ്രസിഡന്റ്‌ കെ. സി. ഷമീം നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിജുപാൽ സി. കെ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Advertisment