/sathyam/media/post_attachments/U2ufYKUSpEnUxJuzTvq8.jpg)
മനാമ: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂരിലെ റഫീഖിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഗഫൂർ മയ്യന്നൂരിന് കൈമാറി.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്ക് നാൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായവർക്ക് അത്താണി ആവുക എന്നത് ദൈവികമായ ജീവകാരുണ്യ പ്രവർത്തനം ആണെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് കഴിഞ്ഞ നാലു വർഷങ്ങളായി നിരവധി സമാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട് എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്ര, സിബി കുര്യൻ തോമസ് എന്നിവർ പങ്കെടുത്തു.
ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത എക്സിക്യുട്ടീവ് മെമ്പർമാരായ ജിംഷിത്ത് പയ്യോളി, സിദ്ദിഖ് പയ്യോളി, സിബി കുര്യൻ തോമസ്, സാന്ദ്രാ മാഡം, എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നു.
ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർമാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു
എന്ന് വിജയൻ കരുമല രക്ഷാധികാരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us