/sathyam/media/post_attachments/wBArap4wfPvWx2yly6Kb.jpg)
മനാമ: ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, ഇരുപത്തിയെട്ട് വർഷം ബഹ്‌റൈൻ പ്രവാസിയുമായിരുന്ന സജി എരുമേലിക്ക് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി.ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ,വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി,സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി നേതാക്കളായ ഫിറോസ് നങ്ങാരത്ത്, നസിo തൊടിയൂർ, ഷിബു എബ്രഹാം, ഷാജി പൊഴിയൂർ,അഡ്വ. ഷാജി സാമൂവൽ, ബ്രയിറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജാലിസ് കുന്നത്ത്കാട്ടിൽ, തുളസിദാസ്, നൗഷാദ് കുരുടി വീട്, അബുബക്കർ വെളിയംകോട് എന്നിവർ നേതൃത്വം ആശംസപ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us