കൃപേഷ്-ശരത് ലാല്‍ അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു

New Update

publive-image

മുഹറഖ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹറിൻ മുഹറഖ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് ശരത് ലാല്‍ അനുസ്മരണവും ഏരിയാ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു. ദേശീയ കമ്മറ്റി ഉപാധ്യക്ഷൻ രഞ്ജിത്ത് പി എം പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡൻ്റ് ഗംഗൻ മലയിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

Advertisment

ഐ വൈ സി സി ദേശീയ ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ദേശീയ ട്രഷററർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് ബ്ലെസൻ മാത്യു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.ഏരിയാ ട്രഷററർ റോയ് മത്തായി സ്വാഗതം പറഞ്ഞു.

publive-image

ഏരിയാ കമ്മറ്റി പ്രസിഡന്റായി രതീഷ് രവി, സെക്രട്ടറിയായി റിയാസ് പോവരുകണ്ടി, ട്രഷററായി അൻഷാദ് റഹിം, വൈസ് പ്രസിഡണ്ടായി ചന്ദ്രൻ ചെറുവന, ജോ. സെക്രട്ടറിയായി ജോജോ പൊന്തോക്കൽ എന്നിവരെ തിരഞ്ഞെടുത്തു. ഷിഹാബ്, മാത്യു ജോർജ്, മൻവീൻ, ഫൈസൽ, ബാബു എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും ഗംഗൻ മലയിൽ, രജീഷ് പി സി, അനസ് റഹീം എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.

Advertisment