/sathyam/media/post_attachments/d6wRDjYpA7vrHZ8tZa0j.jpg)
മനാമ: ഇസ്ലാം മാനവികതയുടെ നിദാനം എന്ന ശീർഷകത്തിൽ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു മാസക്കാലമായി ആചരിക്കുന്ന കാമ്പയിനിന്റെ സമാപന സംഗമം വെള്ളിയാഴ്ച (ഫെബ്രു. 24) അൽ രാജ സ്കൂളിൽവെച്ച് നടത്തും. പരിപാടിയിൽ മുഖ്യാതിഥിയായി ഓണംമ്പള്ളി മുഹമ്മദ് ഫൈസി, ചെറുമോത്ത് ഉസ്താദ് എന്നിവർ പങ്കെടുക്കും.
കാമ്പയിനിന്റെ ഭാഗമായി ഫാമിലി മീറ്റ് യുത്ത് മീറ്റ് എന്നിവ സംഘടിപ്പിച്ചു. രണ്ടരപതിറ്റാണ്ട് മുമ്പ് 6കുട്ടികളുമായി തുടക്കം കുറിച്ച സ്ഥാപനത്തിൽ 70 ൽ പരം കുട്ടികൾ പഠനം നടത്തുന്നു. മദ്രസക്ക് പുറമെ സ്വലാത്ത് മജ്ലിസ് റമളാൻ റിലീഫ് വിശിഷ്ട ദിവസങ്ങളിൽ പ്രത്യേക പരിപാടി എന്നിവകൾ നടത്തുന്നു.
സൂപ്പി മുസല്യാർ പ്രസിഡന്റും, മുനീർ കൊടുവള്ളി സെക്രട്ടറി, അഷ്റഫ് മുക്കം ട്രഷറർ നൗഫൽ മാഹി ഓർഗനൈസർ എന്നിവരാണ് നിലവിൽ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്.
വാർത്താ സമ്മേളനത്തിൽ സൂപ്പി മുസല്യാർ, സ്വാഗതസംഘം ചെയർമാൻ മഹ്മൂദ് പെരിങ്ങത്തൂർ, ശംസുദ്ധീൻ മൗലവി, മുനീർ കൊടുവള്ളി, യൂത്ത് വിങ്ങ് പ്രസിഡണ്ട് സയ്യിദ് ലത്തീഫ് വില്യാപള്ളി, കൺവിനർ അഹ്മദ് മലയിൽ, ഭാരവാഹികളായ ഫരീദ് എറണാകുളം, ഫൈസൽ കൊഴിലാണ്ടി, ഹമീദ് വാണിമേൽ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 33712999
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us