ബഹ്‌റൈൻ പ്രവാസ ജീവിതം പൂർത്തിയാക്കി അമേരിക്കയിലേക്ക് യാത്രയാകുന്ന സാമൂഹ്യപ്രവർത്തക ഫ്ളോറിൻസ് മത്തയാസിന് യാത്രയയപ്പ് നൽകി കേരള കാത്തലിക് അസോസിയേഷൻ

New Update

publive-image

മനാമ: 63 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം പൂർത്തിയാക്കി അമേരിക്കയിലേക്ക് യാത്രയാകുന്ന ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തക ഫ്ളോറിൻസ് മത്തയാസിന് കേരള കാത്തലിക് അസോസിയേഷൻ യാത്രയയപ്പ് നൽകി. കെസിഎയിൽ വച്ച് നടന്ന യോഗത്തിൽ ബഹറിൻ കേരള സമാജം, കേരള കാത്തലിക് അസോസിയേഷൻ, യുണൈറ്റഡ് പേരൻസ് പാനൽ എന്നീ സംഘടനകൾ മെമെന്റോ നൽകി ആദരിച്ചു. കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ,കെസിഎ ജനറൽ സെക്രട്ടറി വിനുക്രിസ്റ്റി സ്വാഗതം പറഞ്ഞു.കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.

Advertisment

ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ക്യാൻസർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ്,എന്നിവർ ബഹറിനിലെ പ്രവാസികൾക്ക് സഹായഹസ്തമായിരുന്ന ഫ്ലോറിൻസ് മത്തയാസിൻറെ സാമൂഹ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു.

publive-image

ഫ്ലോറിൻസ് മത്തയാസ് 63 വർഷം നീണ്ടുനിന്ന പ്രവാസ ജീവിതത്തിലെ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചും നേരിട്ട അനുഭവങ്ങളെക്കുറിച്ചും സദസ്സിനോട് സംവദിച്ചു.

കെസിഎ മുൻ പ്രസിഡന്റ് ജെയിംസ് ജോൺ, ബഹറിൻ കേരളീയ സമാജം അസിസ്റ്റന്റ് ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, കെ ജി ദേവരാജ്, ബിജു ജോർജ്, ഹരീഷ് നായർ, ജവാദ് പാഷാ, സയ്യിദ് ഹനീഫ്, അനിൽ യു കെ,അൻവർ ശൂരനാട്,സലാം നിലമ്പൂർ, ജോർജ് മാത്യു, തോമസ് ഫിലിപ്പ്, അജി ജോർജ്, തോമസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു

Advertisment