ബഹ്‌റൈനില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

New Update

publive-image

മനാമ: ബഹ്‌റൈനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അനില്‍കുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ നടത്തിയ തിരച്ചിലിലാണ് അനില്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

സിത്രയിലെ കോത്തമ്പ് വാല കമ്പനിയിലെ ജീവനക്കാരനായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൃതദേഹം കാര്‍ഗോയിലേക്ക് അയച്ചു. രാത്രിയില്‍ തിരുവനന്തപുരത്തേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കമ്പനി ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം മരണാനന്തര സേവന സഹായ സമിതി നടപടികള്‍ക്ക്‌ നേതൃത്വം കൊടുത്തു.

Advertisment