/sathyam/media/post_attachments/7pQ0pXyTJTdLWkZS9XwE.jpg)
മനാമ : സിംസ് ബാറ്റ്മിന്റെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നടത്തപ്പെടുന്ന വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 25 മുതൽ നടത്തും. 4 ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുക്കും.
ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6:30 തിന് ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ് ) പ്രസിഡന്റ് ബിജു ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിങ്ങിൽ വച്ച് ബഹ്‌റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നിർവ്വഹിക്കും.
വൈസ് പ്രസിഡന്റ് ജോജി കുര്യൻ, സെക്രട്ടറി ജോയ് പോളി , സ്പോർട്സ് സെക്രട്ടറി മനു വർഗ്ഗീസ്, കോർ ഗ്രൂപ്പ് ചെയർമാൻ ചാൾസ് ആലുക്ക, ടൂർണമെന്റ് കമ്മറ്റി കൺവീനർ ജോസഫ് തമ്പി എന്നിവർ ആശംസകൾ അർപ്പിക്കും.
വൈശാഖ് ക്യാപ്റ്റന്നാകുന്ന സിംസ് മാസ്റ്റേഴ്സ്, ഷെബിൻ ക്യാപ്റ്റന്നാകുന്ന സിംസ് ബോമ്പേഴ്സ്, അജേഷ് ക്യാപ്റ്റന്നാകുന്ന സിംസ് വാരിയേഴ്‌സ്,അൻവിൻ ക്യാപ്റ്റന്നാകുന്ന സിംസ് സ്‌പൈക്കേഴ്സ് എന്നീ ടീമുകൾ ടൂർന്മെന്റിൽ പങ്കെടുക്കും. വിജയികൾക്ക് വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, അവാർഡും,രണ്ടാം സ്ഥാനക്കാർക്ക് ഗൾഫ് ഒലിവ് ട്രേഡിങ് നൽകുന്ന ഏവർ റോളിംഗ് ട്രോഫിയും, അവാർഡും, നൽകുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us