ചാരിറ്റി വിംഗിന് വേണ്ടി ബിരിയാണി ചലഞ്ചുമായി എം.സി.എം.എ; വന്‍ വിജയമെന്ന് സംഘാടകര്‍

New Update

publive-image

മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍ (എം.സി.എം.എ) ചാരിറ്റി വിംഗിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ച് വന്‍ വിജയമെന്ന് സംഘാടകര്‍. മെഹബൂബിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

Advertisment

ബിരിയാണി ഏൽപ്പിച്ച ഹോട്ടലുകളായ കോഴിക്കോട് സ്റ്റാർ, അൽ ഓസ്ര, ബാങ്കോങ്ക്, ഫുഡ്‌ സിറ്റി എന്നിവർ വളരെ നല്ല രീതിയില്‍ സഹായിച്ചതായും അവരോട് നന്ദി അറിയിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. എം.സി.എം.എ അംഗങ്ങളുടെ സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു. പരിപാടിയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും എം.സി.എം.എ അറിയിച്ചു.

Advertisment