/sathyam/media/post_attachments/IsDYugXqOPlZUvWWelYA.jpg)
സിജു ജോർജ്ജിന്​ ബഹ്​റൈൻ മലയാള മാധ്യമ പ്രവർത്തകർ ഒരുക്കിയ യാ​ത്രയയപ്പിൽ ഉപഹാരം കൈമാറുന്നു
മനാമ: ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കുന്ന ഗൾഫ്​ മാധ്യമം ബഹ്​റൈൻ ബ്യൂറോ ചീഫ്​ സിജു ജോർജിന്​ ബഹ്​റൈനിലെ മലയാള മാധ്യമ പ്രവർത്തകർ യാത്രയയപ്പ്​ നൽകി.
ഉമ്മുൽഹസം പാൻ ഏഷ്യ റസ്​റ്റോറന്‍റിൽ നടന്ന ചടങ്ങിൽ അശോക്​ കുമാർ(മാതൃഭൂമി), അനസ്​ യാസീൻ(ദേശാഭിമാനി), ബോബി തേവേരിൽ(ഗൾഫ്​ പത്രം), നൗഷാദ്​(ട്രൂതിങ്ക്​), സിറാജ്​ പള്ളിക്കര(മീഡിയ വൺ), പ്രദീപ്​ പുറവങ്കര(ഫോർ പി എം), ബേസിൽ നെല്ലിമറ്റം( മറുനാടൻ മലയാളി), ഹാരിസ്​(ബഹ്​റൈൻ വാർത്ത), രാജീവ്​(റേഡിയോരംഗ്​), പ്രവീൺ കൃഷ്ണ (24 ന്യൂസ്​), റഫീഖ് അബ്ബാസ്​​(തേജസ്​ ഓൺലൈൻ), സൂരജ്( ജനം), ജലീൽ അബ്​ദുല്ല(ഗൾഫ്​ മാധ്യമം), ബിനീഷ്​ തോമസ്​(ഗൾഫ്​ മാധ്യമം), സാദത്ത്​ (സത്യം ഓൺലൈൻ), ആന്‍റണി, സത്യൻ പേരാ​മ്പ്ര തുടങ്ങിയവർ ആശംസകൾ നേർന്നു.
ബഹ്​റൈനിലെ മാധ്യമ സുഹൃത്തുക്കളിൽ നിന്ന്​ കഴിഞ്ഞ മൂന്ന്​ വർഷം ലഭിച്ച സഹകരണത്തിന്​ സിജു ജോർജ്​ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us