പ്രവചന മത്സര വിജയിക്ക് സമ്മാനം നൽകി വോയ്‌സ് ഓഫ് ആലപ്പി

New Update

publive-image

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ലോകക്കപ്പ് ഫുട്‍ബോൾ പ്രവചനമത്സര വിജയിയെ പ്രഖ്യാപിച്ചു. ഇരുന്നൂറോളംപേർ പങ്കെടുത്ത മത്സരത്തിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട സാലി റഹ്മാന് ടി.വി സമ്മാനമായി നൽകി.

Advertisment

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിൻറെയും ജനറൽ സെക്രട്ടറി ധനേഷ് മുരളിയുടെയും സാന്നിധ്യത്തിൽ ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം വിജയിക്ക് സമ്മാനം കൈമാറി. വോയ്‌സ് ഓഫ് ആലപ്പി ഫേസ്ബുക് പേജിൽ നവംബർ 28 മുതൽ ഡിസംബർ 13 വരെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ട്രെഷറർ ജി ഗിരീഷ് കുമാർ, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിബിൻ സാമുവൽ, ലിജേഷ് അലക്സ് എന്നിവർ നേതൃത്വം നൽകി.

Advertisment