New Update
/sathyam/media/post_attachments/yXuA7pHPXsqIX2PJD2Ai.jpg)
വിൻസന്റ് ചീരൻ മെമ്മോറിയൽ ട്രോഫി ബാറ്റ്മിന്റെൻ ടൂർണമെന്റിൽ വിജയികളായ സിംസ് മാസ്റ്റേഴ്സ് ടീം
Advertisment
മനാമ : സിംസ് ബാറ്റ്മിന്റെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാറ്റ്മിന്റെൻ ടൂർണമെന്റിൽ സിംസ് മാസ്റ്റേഴ്സ് ജേതാക്കളായി. 4 ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ സിംസ് മാസ്റ്റേഴ്സ് സിംസ് ബോംബേഴ്സിനെ പരാജയപ്പെടുത്തി.
/sathyam/media/post_attachments/mB2KBHV5SgxIFafTUtz9.jpg)
വിൻസന്റ് ചീരൻ മെമ്മോറിയൽ ട്രോഫി ബാറ്റ്മിന്റെൻ ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരായ സിംസ് ബോമ്പേഴ്സ് ടീം
സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ് ) പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ജോയ് പോളി, ജോയിന്റ് സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, സ്പോർട്സ് സെക്രട്ടറി മനു വർഗ്ഗീസ്, ടൂർണമെന്റ് കമ്മറ്റി കൺവീനർ ജോസഫ് തമ്പി, സജിൻ ഹെൻഡ്രി, ജിമ്മി ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us