കനോലി നിലമ്പൂർ കൂട്ടായ്മ ധനസഹായം കൈമാറി

New Update

publive-image

മനാമ: കാനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ സിറിയയിലെ ഭൂകമ്പ ബാധിതർക്ക് വേണ്ടി കൂട്ടായ്മയിൽ നിന്നും സമാഹരിച്ച തുക സിറിയൻ എംബസിയിൽ വച്ചു നടന്ന ചടങ്ങിൽ അംബാസഡർ വഹീദ് മുബാറക് സയ്യാറിന് കൈമാറി.

Advertisment

കൂട്ടായ്മയുടെ ട്രഷറർ ജംഷിദ് വളപ്പൻ, വൈസ് പ്രസിഡന്റ്‌ സാജൻ ചെറിയാൻ, ചാരിറ്റി വിംഗ് കൺവീനർ റസാഖ് ഇ കെ, സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, മുൻ ട്രെഷറർ തോമസ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതുമായി സഹകരിച്ച എല്ലാവരോടും ഭാരവാഹികൾ നന്ദി അറിയിച്ചു.

Advertisment