ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നാടൻ പന്തുകളി ടൂർണമെന്റ് പുരോഗമിക്കുന്നു

New Update

publive-image

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് 20- 20 നാടൻ പന്തുകളി ടൂർണമെന്റ് മാര്‍ച്ച് മൂന്നിന്‌ ബഹ്‌റൈൻ ന്യൂസിഞ്ച് മൈതാനിയിൽ ആരംഭിച്ചു. "മഹിമ ഇലക്ടിക്കൽസ്" സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയുള്ള മത്സര പരമ്പരയ്ക്ക് നാടൻ പന്തുകളി താരം കെ.ഇ. ഈശോ ഈരേച്ചേരിൽ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

മത്സര പരമ്പരയിൽ വാകത്താനം, മണർകാട്, പാമ്പാടി, ചമ്പക്കര, മാങ്ങാനം ടീമുകൾ പങ്കെടുക്കും. വാശിയേറിയ ഉത്ഘാടമത്സരത്തിൽ ചമ്പക്കര ടീമിനെ പരാജയപ്പെടുത്തി മാങ്ങാനം ടീം ജേതാക്കളായി. മത്സര പരമ്പരയുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഏപ്രിൽ മാസം ആദ്യ വാരത്തോടെ നടക്കുമെന്ന് ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisment