/sathyam/media/post_attachments/5IBVItAmMZhrkphx5bRk.jpg)
മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ എംബസി ഓഫ് ഇന്ത്യ ബഹ്‌റൈൻ കോൺസുലർ അറ്റാഷെ പ്രിയങ്ക ത്യാഗിയ്ക്ക് യാത്ര അയപ്പ് നൽകി. പ്രവാസി ലീഗൽ സെൽ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകിയ പ്രിയങ്ക ത്യാഗിയോടുള്ള ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് അംഗങ്ങൾ സംസാരിച്ചു. പ്രിയങ്ക ത്യാഗിയുടെ സാന്നിധ്യം എല്ലായ്‌പ്പോഴും പ്രവാസി ലീഗൽ സെല്ലിന് പ്രചോദനത്തിന്റെ ഒരു വലിയ സ്രോതസ്സാണ്.
/sathyam/media/post_attachments/y49bNEQgbRvc9Mo5CsJu.jpg)
വർഷങ്ങളായി ഇന്ത്യൻ എംബസിയിൽ ഔദ്യോഗികമായി വിവിധ നിർണായക വിഷയങ്ങളിൽ പിഎൽസിക്കും ഇന്ത്യൻ പൗരന്മാർക്കും പിന്തുണ നൽകാൻ പ്രിയങ്ക ത്യാഗി നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും അശ്രാന്ത പരിശ്രമത്തിനും പ്രവാസി ലീഗൽ സെൽ അഭിനന്ദനം അറിയിച്ചു.
പിഎൽസി ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോർഡിനേറ്റർ അമൽദേവ്, ജനറൽ സെക്രട്ടറി സുഷമ ഗുപ്ത, അഡ്വ. താരിഖ്, എന്നിവരോടൊപ്പം പിഎൽസി ബഹ്‌റൈൻ ചാപ്റ്ററിന്റെ എല്ലാ ഗവേണിംഗ് കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us