/sathyam/media/post_attachments/GHJW0CtIWauJn8vQMAiz.jpg)
മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ് 2022 പ്രഖ്യാപിച്ചു. സിനിമാതാരം ഉണ്ണിമുകുന്ദനാണ് 2022 ലെ മന്നം അവാർഡ്. ഈദ് ആഘോഷത്തിന്റെ ഒന്നാം ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൾ ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.
ഇതോടൊപ്പം നളകലാരത്നം(പഴയിടം മോഹനൻ നമ്പൂതിരി), ഹ്യൂമാനിറ്റേറിയൻ പുരസ്കാരം( കെ.ജി. ബാബുരാജ്), വാദ്യകലാശ്രീ പുരസ്കാരം (പെരുവനം കുട്ടൻ മാരാർ), വൈഖരീ പുരസ്കാരം (ശ്രീജിത്ത് പണിക്കർ), ബിസിനസ്സ് എക്സലൻസ് പുരസ്കാരം(ശരത് പിള്ള) എന്നിവർക്കും സമ്മാനിക്കും. മികച്ച സാമൂഹ്യപ്രവർത്തകയായ വനിതയെ ആദരിക്കുവാൻ ശക്തിപ്രഭാ പുരസ്കാരവും ഏർപ്പെടുത്തി.
ഇന്ത്യൻ ഡിലൈറ്റ്സിൽ ചേർന്ന പ്രസ് കോൺഫറൻസിൽ വെച്ച് കെ.എസ്.സി.എ പ്രസിഡൻറ് പ്രവീൺ നായർ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സെക്രട്ടറി സതീഷ് നാരായണൻ കമ്മിറ്റി അംഗങ്ങളായ ഹരി ഉണ്ണിത്താൻ, രഞ്ജു ആര്‍ നായർ ശിവകുമാർ, മനോജ് കുമാർ, സന്തോഷ് നാരായണൻ, രാധാകൃഷ്ണൻ വല്യത്താൻ കൂടാതെ ജൂറി കമ്മിറ്റി അംഗമായ അജയ് പി നായർ ബാല കലോത്സവം ജനറൽ കൺവീനർ ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു.
ഡോ. രഞ്ജിത്ത് മേനോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ.എസ്.സി.എ ബാലകലോത്സവത്തിന് മെയ് ആദ്യം തുടങ്ങി ജൂൺ ആദ്യ വാരത്തിൽ ഫിനാലെ വരുന്ന രീതിയിൽ ക്രമികരിച്ചി ക്കുന്നതായി ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us