ഇന്ഡക്സ് ബുക്ക് ശേഖരണത്തിനുള്ള ബോസ്‌കുകൾ സ്ഥാപിച്ചു

New Update

publive-image

മനാമ: ഇന്ഡക്സ് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബും ബഹ്‌റൈൻ കേരളീയ സമജാവുമായി ചേർന്ന് നടത്തിവരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണ പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ ശേഖരിക്കുവാനുള്ള ബോക്സുകൾ വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ സ്‌ഥാപിച്ചു.

Advertisment

ഇന്ത്യൻ ക്ലബ്ബ്, ബഹ്‌റൈൻ കേരളീയ സമാജം, കേരള കാത്തലിക് അസോസിയേഷൻ , സീറോ മലബാർ സൊസൈറ്റി, ശ്രീ നാരായണ കൾച്ചറൽ സെന്റർ, കാനൂ അയ്യപ്പ ക്ഷേത്രം, ഗുരുദേവ സോഷ്യൽ സെന്റർ, കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ എന്നീ സംഘടനാ ആസ്ഥാനങ്ങളിൽ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ തന്നെ ബോസ്‌കുകൾ സ്ഥാപിക്കുന്നതാണ്.

ഉപയോഗിച്ച പാഠപുസ്തകങ്ങൾ നൽകുവാൻ തയ്യാറുള്ളവർ അവ പാക് ചെയ്ത് ലാബില് ചെയ്ത് ബോക്സുകളിൽ നിക്ഷേപിക്കണമെന്ന് അഭ്യർഥിക്കുന്നതായും പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ലഭിക്കുന്ന പുസ്തകങ്ങൾക്കനുസരിച്ചു രജിസ്റ്റർ ചെയ്തവർക്ക് നൽകുന്നതാണെന്നും ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, സാനി പോൾ, അനീഷ് വർഗ്ഗീസ്, അജി ബാസി, നവീൻ നബ്യാർ, ലത്തീഫ് ആയഞ്ചേരി, തിരുപ്പതി എന്നിവർ അറിയിച്ചു.

Advertisment