New Update
മനാമ : ഐവൈസിസി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ അംഗങ്ങൾക്കായി ഏരിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനത്തിന് അർഹനായ ഫൈസൽ സാദിഖിനുള്ള ഉപഹാരം ഐ വൈ സി സി ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനു പുത്തൻപുരയിൽ നൽകി.
Advertisment
രണ്ടാം സമ്മാനം ഷംസീർ വടകരക്കും, മൂന്നാം സമ്മാനം സെബി പുള്ളിനും, നാലാം സമ്മാനം ഷഹബാസിനും ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഹ്‌റൈനിലെ പ്രശസ്ത ഫോട്ടോഗ്രാഫർ സത്യൻ പേരാമ്പ്ര വിധി കർത്താവ് ആയിരുന്ന മേൽ പരിപാടിക്ക് ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം, ഏരിയ സെക്രട്ടറി സലീം ചടയമംഗലം, ദേശീയ എക്സിക്യൂട്ടീവ് മെമ്പർമാരായ രഞ്ജിത്ത് മാഹി, നവീൻ വെള്ളിക്കോത്ത്, ഏരിയ ജോയിന്റ് സെക്രട്ടറി ജമീൽ കണ്ണൂർ, നേതൃത്വം നൽകി.